Tuesday 11 September 2012

മരവും മഴത്തുള്ളിയും

കിനാവ്‌ പൊഴിഞ്ഞുവീണ
സ്നേഹതീരത്താണ്‌
നിലാവ്‌ രാത്രിയുറങ്ങിയത്‌
ഓര്‍മ്മക്കാലടി പതിഞ്ഞ
താഴ്വരക്കോണിലാണ്‌
രാത്രിലില്ലികള്‍ പൂത്തത്‌
...
പ്രണയം കുറുകിയ
വരികള്‍ക്കുള്ളില്‍ നിന്നാണ്‌
ചുംബന ഗന്ധം പടര്‍ന്നത്‌.
ചിന്തകളുടെ ഒറ്റമുറിക്കുള്ളിലാണ്‌
ഒരു നിശബ്ദരതിയായ്‌
നീയെന്നിലുണര്‍ന്നത്‌
എന്നിട്ടും,
ഇലകളിലെയവസാന മഴത്തുള്ളിയും
കൈവിട്ട മരം പോലെ
ഓര്‍മകളില്‍ നിന്നു നീയെന്നെ
പാടേ കുടഞ്ഞു കളഞ്ഞതെന്തിന്‌..?

No comments:

Post a Comment