Sunday 25 August 2013

എന്റെ കവിത


കാമുവും കാഫ്കെയും എലിയറ്റും
എന്റെ വായനാ പരിധിയിലില്ലായിരുന്നു
ബ്രെക്തിനേയും വില്യം ബ്ലേക്കിനേയും
അറിയുക പോലുമില്ല
എങ്കിലും ജീവിതത്തിന്റെ വഴിവക്കിൽ
കട്ട പിടിച്ച കണ്ണീരു കാണുമ്പോൾ
എനിക്ക് കവിത വരും.
പ്രണയവും വിരഹവും
പച്ച മരം പോലെ നിന്നു കത്തും.
ചങ്കിൽ കുരുങ്ങിയ
സൗഹൃദങ്ങളുടെ ചാരുമരങ്ങളിൽ
സങ്കടപ്പാതികൾ കൊളുത്തിയിടും.
സൗന്ദര്യത്തിന്റേയും ലഹരിയുടേയും
അപൂർവസൗഗന്ധികങ്ങൾ
കണ്ടെടുക്കാനാവാതെ
ആധുനികോത്തര ബിംബങ്ങൾ
തെരെഞ്ഞ് പരാജയപ്പെട്ട്
ആസ്ഥാന കവികൾ
എന്നോട് പിണങ്ങും
ഉറയുരിഞ്ഞ ജീവിതം പോലും
എന്നെ ബഹിഷ്കരിക്കും.
ഭ്രഷ്ടിന്റെ നാനാർത്ഥങ്ങൾ കുറിക്കാൻ
വാക്കിനാൽ സ്നാനപ്പെട്ട
എന്റെ തൂലിക
അന്നും നിത്യകന്യകയായിരിക്കും.
(image.google)

10 comments:

  1. കണ്ണീര് കാണുമ്പോള്‍ പുറത്തു കേള്‍ക്കുന്നത് ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍
    ഈ തൂലികയിലെ മഷി ഉണങ്ങാതിരിക്കട്ടെ..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്ക്ക

      Delete
  2. പ്രണയവും വിരഹവും
    പച്ച മരം പോലെ നിന്നു കത്തും.
    ചങ്കിൽ കുരുങ്ങിയ
    സൗഹൃദങ്ങളുടെ ചാരുമരങ്ങളിൽ
    സങ്കടപ്പാതികൾ കൊളുത്തിയിടും.

    And this is good poetry.

    ReplyDelete
  3. ചങ്കിൽ കുരുങ്ങിയ
    സൗഹൃദങ്ങളുടെ ചാരുമരങ്ങളിൽ
    സങ്കടപ്പാതികൾ കൊളുത്തിയിടും.

    ആഴങ്ങളിലേക്ക് കുത്തിയിറങ്ങുന്ന വരികള്‍.
    നല്ല കവിത.

    ReplyDelete