
പെയ്തൊഴിയുന്ന ഓരോ മഴയ്ക്കു ശേഷവും മരുഭൂമിയുടെ ആകാശത്ത് മഴവില്ല് വിതാനിക്കുവാൻ ഇളവെയിൽ ചാലിച്ച നിറക്കൂട്ടുമായ് ശിശിരമേഘങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.സ്വപ്നജീവ
ിയുടെ കാൽപനികഭാവം കണ്ണിൽക്കൊളുത്തി, അനുഭൂതിജന്യമായ സ്മരണകളയവിറക്കുമ്പോൾ, മരുഭൂകന്യയ്ക്കും ഒരു വ്രീളാവതിയുടെ ലാസ്യത....മങ്ങിയ നക്ഷത്രവെളിച്ചം പൊലിഞ്ഞ് ആകാശവും മണലും ഇരുട്ടിൽ ലയിക്കുമ്പോൾ സ്വപ്ന കാമുകനായ നീലാകാശത്തോട് അവളെന്തായിരിക്കാം ഉരിയാടിയിരിക്കുക....?
“പ്രിയ വാനമേ, നീയെത്രമേൽ അകലെയാണെങ്കിലും അത്രമേൽ നിന്നോടടുക്കാൻ ഞാൻ കൊതിക്കുന്നു.”
ഏകാന്ത രാത്രികളിൽ പലപ്പോഴും ദൂരെ കാലത്തിന്റെ കാഹളം കാതോർത്തു കിടക്കാറുള്ള ഞാൻ ശ്രവിക്കാറുള്ളത് നിന്റെ ഹൃദയമിടിപ്പിന്റെ ദ്രുതതാളം മാത്രമാണ്.
അല്ലയോ പ്രിയനേ, ....രാപ്പകലുകൾക്കതീതമായി,പ്രണയത്തിന്റെ ഉൾഭീതികൾ എന്നെ വിവശയാക്കുന്നു.മാഘമാസം മഞ്ഞു കുടയും മുൻപ്പ്. തണുത്ത രാത്രിയുടെ ആഴങ്ങളിലേക്ക് രാഗരേണുവായ് മഴപ്പാറ്റലായ് പൊഴിഞ്ഞ് , ശൂന്യത വിങ്ങുന്ന എന്റെ കാത്തിരുപ്പിനെ നീ ശമിപ്പിക്കുക.
എന്റെ ശൈലശൃംഖങ്ങളിലേക്ക്, ഗിരിസാനുക്കളിലേക്ക്, വസന്തം പൂത്തുലയുന്ന സമതലങ്ങളിലേക്ക് സൂര്യ കരാംഗുലികൾക്കൊപ്പം കടന്നു വരിക നീ.
കാലസംക്രമണങ്ങൾക്കൊപ്പം കൊടുങ്കാറ്റിനെ തളച്ചിട്ട മൗനമായ് അനാദിയായ പ്രകാശ പ്രവാഹമായ് നീയെന്നിൽ വിലയിക്കുക.“
Manjaayi peythirangunna pranayam avante varavinayulla manasinte kaathiruppu nannnayirikkunnu
ReplyDeleteസ്നേഹഭിക്ഷ.
ReplyDelete