Sunday 21 April 2013

അരുതാത്തത്...



നീ പറയുക,
എന്നോട് പറയുക
മേഘനനവിൽ നിന്നടർന്ന
മഞ്ഞുതുള്ളികൾ
ഇലകളെ പരിണയിച്ചത്

നീ പറയുക
എന്നോട് പറയുക
നിന്റെ വിരൽത്തുമ്പിലെ
അക്ഷരജ്വാലകൾ
നിലാവ് പൊഴിച്ചത്

നീ പറയുക
എന്നോട് പറയുക
ഉഷ്ണരാത്രിയുടെ വിങ്ങലുകളിൽ
മനസ്സ് മരുഭൂമിയായത്

നീ പറയുക
എന്നോട് പറയുക
കടൽക്കരയിലെ
മണൽത്തരിയുടെ സ്വപ്നങ്ങൾ
വേലിയേറ്റം കവർന്നെടുത്തത്

നിനക്കായ് ഞാൻ വെണ്ണീറായിട്ടും
തിരസ്കരണത്തിന്റെ മേല്ക്കൂരയിൽ
മറവിയുടെ മഴക്കാലം പെയ്തിറങ്ങിയത് മാത്രം
നീ എന്നോട് പറയരുത്.


3 comments:

  1. parnju thannathum,parayaan marannathum,
    parayaathe baaki vechathum,
    paranju theerthathum nannaai...

    ReplyDelete
  2. അരുതാത്തത് കേള്‍ക്കാന്‍ ശക്തിയില്ലാതെ...

    ReplyDelete