Saturday 21 June 2014

ഇന്ദ്രിയാതീതം..




എന്റെ നിശ്വാസങ്ങൾക്ക്
മുറിവിന്റെ ഗന്ധമാണ്‌.
മറക്കാൻ ശ്രമിക്കുന്തോറും
ഓർമ്മകളിലേക്ക്
ചോര തെറിപ്പിക്കുന്ന
അകമുറിവുകളുടെ ഗന്ധം.

എന്റെ ശബ്ദത്തിന്‌
ശോകത്തിന്റെ ധ്വനിയാണ്‌.
ജീവിക്കുന്നതു തന്നെ
ഒരു ദുരന്തമാണെന്ന്
കേൾക്കുമ്പോഴുണ്ടാകുന്ന
വിഷാദങ്ങളുടെ അശരീരി.

എന്റെ തേങ്ങലിന്‌
കണ്ണീരിന്റെ രുചിയാണ്‌
പാപങ്ങളുടെ
ആഹ്ളാദങ്ങൾ ചുവയ്ക്കുന്ന
അസ്വസ്ത്ഥതകളുടെ രസതന്ത്രം.

എന്റെ കണ്ണുകൾക്കിപ്പോൾ
പകൽ സ്വപ്നങ്ങളുടെ ചൂടില്ല.
തണുത്ത നോട്ടത്തിൽ
കെട്ടുപോകുന്ന
നക്ഷത്രക്കാഴ്ചകൾ.

മരണത്തിനും ഒറ്റപ്പെടലിനും
ഇന്ദ്രിയാതീതമായ
കവിതയുടെ സ്പർശമാണ്‌.
ചിറകു തരാമെന്ന് വാഗ്ദാനം ചെയ്ത
ദരിദ്ര ഋതുവിന്റെ
തരിപ്പാർന്നൊരു തലോടൽ.

(മലയാളം ന്യുസ് 23/3/2014)


8 comments:

  1. മരണത്തിനും ഒറ്റപ്പെടലിനും
    ഇന്ദ്രിയാതീതമായ
    കവിതയുടെ സ്പർശമാണ്‌.

    ആദ്യമേ അഭിനന്ദനം
    ശക്തമായ വരികളിലൂടെ തീഷ്ണമായ വേദനകളെ പുറത്തിടുന്ന
    നല്ല കവിത.

    ReplyDelete
  2. ചിറകു തരാമെന്ന് വാഗ്ദാനം ചെയ്ത
    ദരിദ്ര ഋതുവിന്റെ
    തരിപ്പാർന്നൊരു തലോടൽ.... നല്ല വരികൾ,നല്ല ചിന്ത ആശംസകൾ...പ്രിചയപ്പെടുത്തിയ റാംജിക്കും.....

    ReplyDelete
    Replies
    1. നല്ല വായനയ്ക്ക് നന്ദി ,,,,സ്നേഹം..

      Delete
  3. മുറിവും ശോകവും കണ്ണീരും ആണെങ്കിലും ചിറകുകളുണ്ടെങ്കില്‍ !!!

    ReplyDelete
  4. വളരെ ഇഷ്ടപ്പെട്ടു വരികൾ

    ReplyDelete
    Replies
    1. വളരെ നന്ദി പ്രിയ ശലഭമേ...

      Delete