Sunday 22 June 2014

പെയ്യുമ്പോൾ ഒഴിയുന്നത്..


നിറങ്ങ തിരിച്ചറിയാൻ
വെളിച്ചം കൂടിയേ തീരൂ
ആസക്തികൾ ജ്വലിക്കാൻ
ഇരുട്ടും.
അതുകൊണ്ടാവാം
ഉദയത്തിനും
അസ്തമയത്തിനുമിടയ്ക്ക്
നൂൽപ്പാലം കെട്ടാൻ കഴിയാതെ
കുരുടുള്ള വർണക്കിളികൾ
വകതിരിവില്ലാതെ
തമ്മിൽക്കൊത്തുന്നതും
കലപില കൂട്ടുന്നതും.

കടം കൊണ്ട ദു:ഖമേ
പ്രണയത്തിന്റെ
പട്ടടയിലാളിയ
അവസാന തീക്കനലും
കൺപെയ്ത്തുകളിൽ
കെട്ടടങ്ങിയിരിക്കുന്നു.

വിതുമ്പാൻ മറന്ന മനസ്സേ,
ഇനി മുതൽ
മേഘവും നീ തന്നെ
മഴയും നീ തന്നെ.
ഉള്ളിന്റെയുള്ളിൽ
മർമ്മരം കൊള്ളുന്ന
കവിതച്ചിന്തുമായി
ഇനി, പൂന്തോപ്പുകളിലേക്ക് മാത്രം 

നീ പെയ്തിറങ്ങുക.


4 comments:

  1. പെയ്തു
    ഒഴിയുന്നില്ല

    ReplyDelete
    Replies
    1. നിലയ്ക്കാതെ പെയ്യുമ്പോഴും മുറിയാതെ പെയ്യണേയെന്ന്....നന്ദി അജിത്ത്...

      Delete
  2. മഴക്കിനാവുകൾ പോലെ ആർദ്രവും മനോഹരവുമായ വരികൾ

    ReplyDelete
    Replies
    1. എന്നെ എപ്പോഴും പ്രോൽസാഹിപ്പിക്കുന്ന ആർദ്രതയുടെ വാക്കുകൾക്ക് നന്ദി

      Delete