Tuesday 10 May 2011

ഉമ്മ

കരഞ്ഞു തീരുന്ന കണ്ണീര്‍ മഴ
പുകഞ്ഞു നീറിയൊടുങ്ങുന്ന വിറകുകൊള്ളി
ജപിച്ചു തേയുന്ന പ്രാറ്ത്ഥനാ മണി
സ്നേഹം എടുത്തിട്ടും ,
ക്ഷമ തല്ലിക്കെടുത്തിയിട്ടും ,
മഴ തോറ്ന്നൊരു കടലാകാശം .
അകത്തളങ്ങളില്‍ ,ഇരുട്ട് കൊഴുക്കുമ്പോള്‍
നിറം മങ്ങിയ ആഭരണങ്ങള്‍
വിറ്റു തീറ്ന്ന ആമാടപെട്ടി
മനസ്സു കത്തിച്ച് എണ്ണ പകറ്ന്ന്
കൊടുങ്കാറ്റിലും കെടാതെ നില്ക്കുന്ന
പ്രത്യാശയുടെ തിരിവിളക്ക്.
ആഗിരണ ശേഷി നഷ്ടപ്പെട്ട
വേരു ശില്പം
തൊണ്ടക്കുഴിയില്‍ നുറുങ്ങിപൊട്ടിയ
വേദനയുടെ താരാട്ട്.

14 comments:

  1. എത്ര പറഞ്ഞാലും പാടിയാലും അധികമാവില്ല..!
    അത്രമാത്രമാണ് ഉമ്മയെന്ന(അമ്മ)ഉണ്മ..
    നല്ല രചന.! ആശംസകള്‍.

    ReplyDelete
  2. really its very nice poem,,,,wish you all the best...........

    ReplyDelete
  3. ആഗിരണ ശേഷി നഷ്ടപ്പെട്ട
    വേരു ശില്പം
    തൊണ്ടക്കുഴിയില്‍ നുറുങ്ങിപൊട്ടിയ
    വേദനയുടെ താരാട്ട്.
    sabeenayude pazhayakaala kavithakalilninnu maari oru valiya eduththuchaattam ee kavithayilkaannan kazhinjathil erea santhoshamundu bhaavukangalode KC.

    ReplyDelete
  4. പുതിയ വാക്കുകളും പുതിയ ഭാഷയും രചിക്കുവാന്‍ സാധിക്കട്ടെ. സമകാലിക കവിതയില്‍ പുതിയ വായനകളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുവാന്‍ അമ്മ എന്ന ദാരു ശില്പങ്ങള്‍ക്ക് കഴിയും കാരണം അമ്മ അന്നും ഇന്നും നമ്മുടേത് തന്നെയാണല്ലോ. പക്ഷെ ഭാഷയുടെ പുതിയ ചിത്രകമ്പളങ്ങള്‍ നെയ്തെടുക്കുക തന്നെ വേണം

    ReplyDelete
  5. നന്നായിരിക്കുന്നു...
    നന്മകള്‍.

    ReplyDelete
  6. നന്മകള്‍ നിറഞ്ഞ രചനകള്‍ ഇനിയും പിറക്കട്ടെ നന്മകള്‍ മാത്രം നേരുന്നു നന്മണ്ടന്‍

    ReplyDelete
  7. അമ്മയെന്ന രണ്ടക്ഷരത്തെ വര്‍ണിക്കുവാന്‍ വാക്കുകള്‍ക്കാവില്ല.. അത്രയും മഹത്വമണ്‍ അമ്മയെന്ന പദത്തിനര്‍ത്ഥം... നന്നായി.. ഭാവുകങ്ങള്‍..!

    ReplyDelete
  8. please do not try to take a handful of water from the sea(Umma) this make me cry and cry because you stop by taking a handful of water only..........it really incomplete and impossible to take whole water out of the sea......the thought of Mother is exactly like that................

    ReplyDelete