Wednesday 26 October 2011

പരീക്ഷണം

മൂന്നാം ക്ളാസ്സിലെ
അവസാന നിരയിലെ
കാലൊടിഞ്ഞ ബെഞ്ചില്‍ നിന്നാണ്‌
ഓര്‍മ്മകളുടെ തുടക്കം
പിന്നെയത് ബിരുദം നേടി
രസതന്ത്രശാലയിലെ
പരീക്ഷണ മേശക്ക് മുകളില്‍
ബ്യൂററ്റുകളിലേക്കും പിപ്പറ്റുകളിലേക്കും
പടര്‍ന്നു കയറി
ഇന്നു പക്ഷെ
ഒരു കഡാവറിന്റെ നിസ്സഹായത
ജീവിതം പരീക്ഷണങ്ങള്ക്കിട്ടുകൊടുക്കുന്നു
ഞാന്‍ ..
( സൻഡേ സപ്ളിമെന്റ്,മലയാളം ന്യൂസ്,സൗദി അറേബ്യ)

No comments:

Post a Comment