നിസ്സംഗതയുടെ നിഴലുകളിൽ
ക്രോധത്തിന്റെ പകലുകൾ
പാരതന്ത്ര്യത്തിന്റെ തളപ്പുകളിൽ
രോദനത്തിന്റെ പ്രകമ്പനങ്ങൾ
ഉൾവിളിയുടെ തേങ്ങലുകളിൽ
വംശീയതയുടെ വെടിമുഴക്കങ്ങൾ.
മരണമകുടിയൂതിയടുക്കുന്നു
വന്യമാം കൗടില്യ തന്ത്രങ്ങൾ
ഒലിവിലയിൽ കിനിയുന്ന ചോരയിൽ
നീരറ്റ മണ്ണിന്റെ ദാഹവുമൊടുങ്ങുന്നു.
കര ചരണങ്ങളറ്റവരെമ്പാടും
മസ്തിഷ്കം ചിതറിത്തെറിച്ചവരും
മരണത്തിനായ് ഊഴം കാക്കുന്നവരോ
ഒളിക്കുവാനിടം തേടിയലയുന്നു.
മോഹങ്ങളുടെ ശവദാഹം തീർത്തും
അവകാശങ്ങളെല്ലാമടിയറ വച്ചും
ത്യജിക്കാനാവുന്നതാണോ പിറന്ന മണ്ണ്..?
വാഗ്ദത്ത ഭൂവിലുയിരു കൊള്ളും
അധികാരതൃഷ്ണയൊടുങ്ങിടുമോ..?
പുലരുമോ ഗാസാ നൊമ്പരച്ചിന്തിൽ..
സ്വാതന്ത്ര്യ സുന്ദര സുവർണദിനങ്ങൾ..?
ഉൾവിളിയുടെ തേങ്ങലുകളിൽ
വംശീയതയുടെ വെടിമുഴക്കങ്ങൾ.
മരണമകുടിയൂതിയടുക്കുന്നു
വന്യമാം കൗടില്യ തന്ത്രങ്ങൾ
ഒലിവിലയിൽ കിനിയുന്ന ചോരയിൽ
നീരറ്റ മണ്ണിന്റെ ദാഹവുമൊടുങ്ങുന്നു.
കര ചരണങ്ങളറ്റവരെമ്പാടും
മസ്തിഷ്കം ചിതറിത്തെറിച്ചവരും
മരണത്തിനായ് ഊഴം കാക്കുന്നവരോ
ഒളിക്കുവാനിടം തേടിയലയുന്നു.
മോഹങ്ങളുടെ ശവദാഹം തീർത്തും
അവകാശങ്ങളെല്ലാമടിയറ വച്ചും
ത്യജിക്കാനാവുന്നതാണോ പിറന്ന മണ്ണ്..?
വാഗ്ദത്ത ഭൂവിലുയിരു കൊള്ളും
അധികാരതൃഷ്ണയൊടുങ്ങിടുമോ..?
പുലരുമോ ഗാസാ നൊമ്പരച്ചിന്തിൽ..
സ്വാതന്ത്ര്യ സുന്ദര സുവർണദിനങ്ങൾ..?
അവസാനമില്ലാതെ തുടരുന്നത്.
ReplyDelete