
പ്രണയ കവിതയിലേക്കല്ലേ
ആകാശനക്ഷത്രം അടര്‍ന്നു വീണത്..?
നോക്കി നോക്കി
നോട്ടം ചിതറിയപ്പോഴല്ലേ
അവ മിന്നാമിന്നിച്ചിറകുമായ്
എനിക്ക് ചുറ്റും വട്ടമിട്ടത്....?
വെളിച്ചത്തിന്റെ ഒറ്റബിന്ദുവായ്
എന്റെ സ്വപ്നാടനത്തില്‍ ചേക്കേറാന്‍
കാത്തു നില്‍ക്കുകയാണ്
റൂമിയും അത്താറും..!!!
നേരം പുലര്‍ന്നാല്‍, ദൈവമേ
ഞാനാരായ്ത്തീരുമോ എന്തോ.
നല്ല വരികള്‍
ReplyDeleteഒരൂ പുലര്‍ച്ചയില്‍ അസ്തമിക്കാതിരിക്കട്ടെ എല്ലാ സ്വപ്നങ്ങളും
ReplyDeleteഇഷ്ടായി
ReplyDelete