Sunday 14 December 2014

കാവ്യബിന്ദുക്കൾ

സ്വപ്നം കൊണ്ട്
പലവട്ടം ശ്രമിച്ചിട്ടും
തുറക്കപ്പെടാത്ത
മേഘമാളികയുടെ
കളഞ്ഞുപോയ
ഒറ്റത്താക്കോൽ
കണ്ടുകിട്ടിയില്ലെന്ന്
കാറ്റിനോട്
വെയിൽ മർമ്മരം.

6 comments:

  1. മേഘക്കൊട്ടാരങ്ങള്‍ തുറക്കാന്‍ സങ്കല്പത്താക്കോലുകള്‍ക്കാവും!

    ReplyDelete
  2. ഇനി അതേ നിർവ്വാഹമുള്ളു അജിത്ത്....
    നന്ദി

    ReplyDelete
  3. പ്രക്രിതിയുടെ ഓരോ സ്പന്ദനങ്ങളിലും ഒളിഞ്ഞു കിടപ്പുണ്ടത്..
    ഒരു ഓടക്കുഴലിന്റെ മോഹനഗാനമായത് ഒഴുകട്ടെ..
    അഭിനന്ദനങ്ങൾ..

    ReplyDelete
    Replies

    1. അതേ മേഘമൽഹാർ...
      മഴയോട് ഇഷ്ടം..വായനയ്ക്കും അഭിപ്രായത്തിനും നന്ദി

      Delete