Friday 20 May 2011

തൃഷ്ണ

വെളിച്ചവും നിഴലുമിണകളാവുമ്പോള്‍
സൂര്യനും ചന്ദ്രനും മിഥുനങ്ങളാവുമ്പോള്‍
നിശാഗന്ധികള്‍ പകലില്‍ വിരിയും
മൂങ്ങകളിരവില്‍ നിന്ന് വെട്ടത്തിറങ്ങും
അന്നു വാക്കുകള്‍ വില്ക്കുവാന്‍ നീ കാത്തുനില്ക്കുകയാവും
അന്ന്‌ ,അന്നു മാത്രം
നിന്നെ ഞാന്‍ ആശ്ലേഷിക്കും.തീര്‍ച്ച.
അന്നെന്‍റെ രാക്കിനാവുകളൊക്കെയും
പകല്‍ കിനാവായ് പരിണമിക്കും.

 ( സൻഡേ പ്ലസ്‌, മലയാളം ന്യൂസ്,സൗദി അറേബ്യ)

5 comments:

  1. നന്നായിരിക്കുന്നു...നന്മകള്‍.

    ReplyDelete
  2. എല്ലാ വരികളും ഇഷ്ടമായി..ആശംസകള്‍.

    ReplyDelete