Tuesday, 14 June 2011

മഴത്താളുകളിലെ മരുഭൂനിശ്വാസങ്ങള്‍

ലേഖനങ്ങള്‍ 


       ദൂരെ മലമടക്കുകളില്‍ നിന്ന്‌ ദിക്കറിയാതെ പാറിവരുന്ന പഞ്ഞികെട്ടുകള്‍ പോലുള്ള മുകില്‍ ജാലങ്ങള്‍, തങ്ങളുടെ യാത്രയുടെ മദ്ധ്യത്തിലെവിടെയോ വച്ച്‌ നിറം മാറി, ഉരുണ്ടുകൂടി നേരിയ മഴച്ചാറ്റലുകളായി ഭൂമിയിലേക്ക്‌ പതിക്കുകയാണ്‌. ആദ്യം നിശബ്ദമായി, പിന്നെ നേര്‍ത്ത തേങ്ങലായി, ഒടുവില്‍ നിയന്ത്രണം വിട്ടൊരു നിലവിളിയോടെ മഴ ഭൂമിയെ ആലിംഗനം ചെയ്യുന്നു. കന്നിമഴയെ കൈനീട്ടി വാങ്ങുമ്പോള്‍ ചുറ്റിലും പുതുമണ്ണിന്റെ ഗന്ധം. തപിച്ചുനിന്ന മാറിലേക്ക്‌ നീര്‍ ചുരത്തിയ ആകാശമേഘങ്ങളെ കണ്‍പാര്‍ത്ത്‌ കോരിത്തരിക്കുന്ന ഭുമിക്ക്‌ ആദ്യസമാഗമം കഴിഞ്ഞ കന്യകയുടെ നിര്‍വൃതി... കത്തിയാളുന്ന വേനലിനൊടുവില്‍ വസുധയുടെ മേനി കുളിരണിയുന്നു. പിന്നെപ്പോഴോ മില്‍പ്പിണരും ഇടിനാദവും. . . വയല്‍വരമ്പിലും, പാതവക്കിലും, മരച്ചോട്ടിലും, പുല്‍മേടുകളിലും, പൂന്തോട്ടങ്ങളിലും, കായലിലും കടലിലും വര്‍ഷഘോഷാരവങ്ങള്‍. സകലചരാചരങ്ങളും മഴയുടെ പുളകം ഏറ്റുവാങ്ങുകയായി.

       നാട്ടിലിപ്പോള്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കം. മസൂണ്‍ വിപണിയെ വരവേല്‍ക്കാന്‍ വര്‍ണ്ണകുടകളുടെ മായാപ്രപഞ്ചമൊരുക്കി വിവിധ കുടക്കമ്പനികള്‍, പുത്തന്‍ യൂണിഫോമിട്ട്‌ പുതുമ പേറുന്ന പുസ്തകസഞ്ചിയുമായി മഴനനഞ്ഞ വിദ്യാലയദിനങ്ങള്‍. മണിച്ചിത്രത്താഴിട്ട്‌ പൂട്ടിയ ഓര്‍മ്മചെപ്പ്‌ നമുക്ക്‌ വീണ്ടും തുറക്കാം . . . പുതിയ അദ്ധ്യായനവര്‍ഷത്തിന്റെ തുടക്കം തന്നെ മൂന്നു കുടകള്‍ നഷ്ടപ്പെടുത്തിയതിന്റെ ശിക്ഷയായി, സഹപാഠികള്‍ക്കു മുന്നിലൂടെ വട്ടത്തിലൊരു ചേമ്പിലയും പിടിച്ച്‌ എന്നെ സ്കൂളിലയച്ച്‌, സ്വന്തം വസ്തുവകകള്‍ സൂക്ഷിക്കേണ്ടതിന്റെ ഗൗരവം മനസ്സിലാക്കിത്ത എന്റെ മാതാപിതാക്കള്‍ ചടുലമായ ചുവടുകളോടെ നിറഞ്ഞാടിത്തിമര്‍ത്ത ഒരു പെരുമഴക്കാലത്ത്‌, തോട്ടില്‍ വീണുപോയ യൂറീക്കാ പുസ്തകം എടുക്കാനിറങ്ങി, ഒഴുക്കില്‍പെട്ടുപോയപ്പോള്‍, കൂടെച്ചാടി രക്ഷിച്ച, കോവാലന്‍ എന്നു വിളിപ്പേരുള്ള ഗോപാലന്‍ എന്ന ചെറുമിപ്പയ്യന്‍, നിറഞ്ഞൊഴുകുന്ന പാടവും പുഴയും, നനഞ്ഞൊലിച്ച മരങ്ങളില്‍ ചിറകൊതിക്കി വിറങ്ങലിച്ചിരിക്കുന്ന കാക്കകള്‍, ജൂണ്‍മാസവിനോദങ്ങളില്‍ കൂടെ പങ്കെടുത്തിരുന്ന ചങ്ങാതിക്കൂട്ടങ്ങള്‍ ഒക്കെയാണ്‌ എന്റെ മഴക്കാല ഓര്‍മ്മകള്‍. ഈയടുത്തകാലത്ത്‌ വീട്ടിലെത്തിയപ്പോള്‍, മീന്‍ വില്‍ക്കാനെത്തിയ ഗോപാലനെ ഞാന്‌ തിരിച്ചറിഞ്ഞു. എന്നെ തോട്ടില്‍ നിന്നും രക്ഷിച്ച അതേ കോവാലന്‍. ജീവിതം അയാള്‍ക്ക്‌ നല്‍കിയ വേഷത്തില്‍ തികച്ചും തൃപ്തനായിരുന്നു അയാള്‍.
 

         മഴനനഞ്ഞ്‌ ഇലകളടര്‍ന്നു കിടക്കു വിജനമായ നാട്ടുവഴികളും, ഗ്രാമചത്വരങ്ങളും, അക്ഷരങ്ങള്‍ പെറുക്കിവെച്ച്‌ ഒറ്റയ്ക്ക്‌ കളിച്ചുവളര്‍ വിദ്യാലയമുറ്റവും, ഇറവെള്ളത്തിലൊഴുക്കിവിട്ട കടലാസുതോണികളും, നാട്ടുമാവിന്‍ ചോട്ടിലെ ചുനമണവും, മഴയോടുള്ള പ്രണയവും, മഴത്തുള്ളികളെ താലോലിച്ച സുന്ദരനിമിഷങ്ങളും ഗൃഹാതുരതയോടെ പഴകിച്ചിന്തിയ മാറാപ്പിനുള്ളില്‍ തിരുകിവയ്ക്കാം നമുക്ക്‌. വീണ്ടും മരുഭുരാജ്യത്തിന്റെ അസ്വസ്ഥമായ ഹൃദയമിടുപ്പുകള്‍ക്ക്‌ കാതോര്‍ക്കാം. മരുഭൂമിയുടെ നവരസങ്ങളിലേയ്ക്ക്‌ മനസ്സുകൊണ്ട്‌ ഇറങ്ങിച്ചെല്ലാം.
മരുഭൂമിയുടെ പ്രകൃതിയും അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്‌. ജ്വലിക്കുന്ന ഗ്രീഷ്മത്തില്‍പോലും, ജീവിതത്തിന്റെ കുടപിടിക്കാന്‍ മരുഭൂമിയിലെത്തിപ്പെട്ടവര്‍ക്ക്‌ എവിടെയൊക്കെയോ സാന്ത്വനത്തിന്റെ കൈത്താങ്ങ്‌ കരുതിവച്ചപോലെ. മഴക്കാറിനെ സ്വപ്നം പോലും കാണാതിരു മരുഭൂമിയുടെ ആകാശം പലപ്പോഴും മഴമേഘങ്ങളുടെ കനിവിനാല്‍ പേമാരിയുതിര്‍ക്കുന്നു. മരൂഭൂമിയുടെ ചിലഭാഗങ്ങളില്‍ അടുത്തിടെ പെയ്തിറങ്ങിയ ഭ്രാന്തന്‍മഴ ഒട്ടനേകം ജീവിതങ്ങള്‍ കവര്‍ന്നെടുത്ത്‌ വേദനയുടെ ഉറവുകള്‍ തീര്‍ത്തപ്പോള്‍, ഇങ്ങനെയും സംഹാരരൂപിണിയാകാം എനിക്ക്‌ എന്ന്‌, മഴ നിസ്സാരനായ മനുഷ്യന്‌ കാണിച്ചുകൊടുക്കുകയായിരുന്നു. മണ്ഡൂകവിലാപവും, മലഞ്ചോലകളുടെ സംഗീതവുമില്ലെങ്കിലും, മലങ്കാറ്റും, മഴവില്ലും ചേര്‍ന്ന മരുഭൂമിയിലെ മഴയ്ക്കും അതിന്റേതായ ചാരുതയുണ്ട്‌. വെയിലിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ നിറംമാറുന്ന മണല്‍ക്കുന്നുകളില്‍ മഴത്തുള്ളികള്‍ പാറിവീഴുന്നു. ശൈത്യം വിടപറഞ്ഞ്‌, വേനലിന്‌ നാന്ദികുറിച്ച മഴയില്‍ നീലവാനില്‍ നിന്നടര്‍ന്നുവീണ ആലിപ്പഴങ്ങള്‍, ശക്തമായ കാറ്റില്‍ ജാലകപ്പഴുതിലൂടെ മുറിക്കുള്ളിലേക്ക്‌ തെറിച്ചുവീണപ്പോള്‍ ഇത്‌ മരുഭൂമിതന്നെയോ എന്ന സന്ദേഹം മനസ്സിലുണ്ടായി. മഴമേഘങ്ങള്‍ കണ്ടുനൃത്തം വെയ്ക്കു മയില്‍പ്പക്ഷികളുടെ അതേ വികാരമായിരുന്നു ഹെയില്‍ സ്റ്റോസ്‌ പെറുക്കിനടന്ന കുട്ടികള്‍ക്കും. മണ്ണില്‍പ്പുതഞ്ഞുപോവാതെ, ചുവമണ്‍പ്രതലത്തില്‍ വെളുത്തചിത്രപ്പണികള്‍തീര്‍ത്ത്‌ ആ ഐസ്കട്ടകള്‍ നിരത്തുവക്കിലും നാല്‍ക്കവലയിലും ചിതറിക്കിടന്നു. കാടും കാട്ടാറും രൂപംകൊണ്ടില്ലെങ്കിലും, ഏറെനാളായി മണ്ണിനടിയില്‍ കിനാവുകണ്ടുകിട വിത്തുകള്‍ കണ്ണുതുറക്കുകയും, ജന്‍മനിയോഗത്താല്‍ അവയൊക്കെയും ചെറിയ പച്ചപ്പുകളായി മരുഭൂമിയിലെ നാല്‍ക്കാലികള്‍ക്ക്‌ ഭോജനമാവുകയും ചെയ്യുമ്പോള്‍, മഴ മരുഭൂമിക്ക്‌ നല്‍കുന്ന തിലകച്ചാര്‍ത്ത്‌ അവഗണിക്കാനാവില്ല. മഴയുടെ കുത്തൊഴുക്കില്‍ പടര്‍ന്നുപോയ ജലച്ചായം പോലെ ആ പച്ചപ്പ്‌ നമ്മുടെ കണ്ണിനും കുളിരാര്‍ന്ന നിര്‍വൃതിയുടെ അപൂര്‍വ്വ സൗഗന്ധികങ്ങള്‍ സമ്മാനിക്കുന്നു.


                 (ജയ കേരളം ഓൺലൈൻ മാഗസിൻ)

7 comments:

 1. മഴ നനഞ്ഞ പോലെ ............

  ReplyDelete
 2. This one help me to get back the memories again in the child hood. The most memorable one is one of my friend gave me 01 mango and he insisted me to take it. After that he was cried and complainted to my parents to give back the same one. My prents shouted to me and slapped and they r ready to give another one. But he needed same one and until before 06 months we never talked each other. I learnt lot of lessons from it. Before 06 months i heard a shocked news.The same friend was suicided due to the financial burden. My dear friend frogive i could nt give to you the same one.

  ReplyDelete
  Replies
  1. we cannot resist the destiny.....thanks for your sharing.....

   Delete
 3. Dear Sabeena,
  My email ID is sunilmssunilms@gmail.com. Could you send me a test mail, so that I may get your email ID and discuss something with you? As to me, I'm a blogger, who has written a few blogs in a few blogsites including Koottam, Emalayalee, Boolokam, etc. Aged 65. I have read a few blogs of yours. Hope you will respond.
  Warm Regards
  Sunil M S
  Oct 17

  ReplyDelete