Friday, 16 September 2011

വിലാസം





















കിനാവിന്റെ ജാലകപ്പളിയികൂടെ ഞാന്‍
ഒരായുസ്സു മുഴുവന്‍ പ്രതീക്ഷിച്ചു നിന്നെ
പാതി കത്തിയ കബന്ധം കാണവെ,
മൃത്യുവിന്‍ വിലാസം തിരഞ്ഞ നചികേതസ്സിനെപ്പോല്‍
ആത്മവിലാപത്തിന്‍ നിഷ്ക്രിതിക്കായ്
ഓര്‍മ്മയുടെ ഭൂപടത്തിലൊളിച്ചിരിക്കും
 നിന്റെ വിലാസം തിരയുകയാണ്,ഞാനും
നേരുകള്‍ പോലും മറന്ന മനസ്സില്‍
നോവിന്റെ വറ്റുകള്‍ വെന്തു മലരുന്നു.
അന്യതയുടെ വിഷപ്പൂക്കള്‍ വിരിഞ്ഞ വാടിയില്‍,
വിരഹത്തിന്റെ കനല്‍ നീറ്റുന്ന കാറ്റില്‍
ഓര്‍മ്മകളുടെ തീച്ചാമുണ്ടികളാടിത്തിമിര്‍ക്കുന്നു.
മുറിവേറ്റ വാക്കുകളുടെ ശവദാഹം നടത്തി ഞാന്‍
ഉരിയാടാനൊരു മറുവാക്കുമില്ലാതെ
അന്നനാളത്തിലെയെരിച്ചിലടക്കി
അവസാന ശ്വാസത്തിന്‍ വ്യര്‍ത്ഥമാം തണലില്‍
വരണ്ട പ്രതീക്ഷകളുടെ ഭാരവുമിറക്കി
വിലാസമില്ലാതലയുകയാണ്, ഇന്നിന്റെ നേരെ.

( സൻഡേ സപ്ളിമെന്റ്,മലയാളം ന്യൂസ്,സൗദി അറേബ്യ)

1 comment: