Monday 9 April 2012

സാക്ഷ..

അക്ഷരങ്ങള്‍ ചേര്‍ത്തു വച്ച്
ഞാനൊരു വീടു വച്ചു
വാക്യങ്ങള്‍ വാചകങ്ങളായി
ജനലും വാതിലും തീര്‍ത്തു
... കിഴക്കു നിന്ന്‌ പടിഞ്ഞറോട്ട് സൂര്യനും
എതിരെ വന്ന ചന്ദ്രനും
എന്റെ വീട്ടിലേക്കുറ്റു നോക്കി
കാറ്റും വെളിച്ചവും
ഉപമയും ഉല്‍പ്രേക്ഷയുമായി
മഞ്ഞും മഴയും
മഞ്ജരിയും കാകളിയുമായി
ഇരുട്ടുകളൊക്കെ വെളിച്ചങ്ങളായി.
അതുകൊണ്ടായിരിക്കാം
വാതിലുകള്‍ക്കൊരു സാക്ഷ
എന്റെ ചിന്തകള്‍ക്കതീതമായത്‌.

2 comments:

  1. അക്ഷരക്കെട്ടിനു വാതില്‍ തുറന്നു കിടക്കട്ടെ. എങ്കിലേ നതോന്നതയുടെ ശീലുകള്‍ കടന്നു വരൂ. മനോഹരമായ കവിത.

    ReplyDelete
  2. ബ്ളോഗ് വായിച്ച് അഭിപ്രായം അറിയിച്ചതിന്‌ നന്ദി

    ReplyDelete