Wednesday, 9 May 2012

കന്നി ഹജ്ജ് ഒരു കണ്ണീർ കവിതയായ്...

                       ഒരു ആത്മ ബലിയുടെ ഔന്നത്യം ഓർമ്മിപ്പിച്ചുകൊണ്‌ട്‌ വീണ്‌ടും ഇതാ ഒരു ഹജ്ജ് കാലം. ഭൂമിയിൽ ഏകദൈവാരാധനക്കായി പണിതുയർത്തപെട്ട, തൗഹീദിന്റെ സാക്ഷാത്കാരമായ കഅബയെ ലക്ഷ്യമാക്കി, ദേശാന്തരഗമനം നടത്തി, ഭൂമിയുടെ വിവിധ കോണുകളിൽ നിന്നും എത്തിപ്പെട്ട ജനസഞ്ചയം. തഖ്‌വയെന്ന ഒറ്റനൂലിൽ കൊരുത്തെടുക്കപെട്ട ഓരോ വിശ്വാസിയുടേയും ലക്ഷ്യം, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജ് സകല വിശുദ്ധിയോടെയും നിര്ർവ്വഹിച്ച് ആത്മീയ സാക്ഷാത്കാരം നേടുക എന്നതു മാത്രമാണ്‌. വാര്ർദ്ധക്യത്തിൽ വരമായി ലഭിച്ച പൊന്നോമന പുത്രനെ ബലി നൽകാൻ സന്നദ്ധമായ ഇബ്രാഹിം നബി(അ)യുടെ അനുപമ ധീരതയെ പ്രതിനിധീകരിച്ച് ഓരോ ബലി അർപ്പിക്കുമ്പോഴും, ബലി പെരുന്നാൾ എന്നത് കേവല മൃഗബലിയേക്കാൾ മനസ്സിന്റെ പ്രീതിക്ക് പാത്രമാവുകയെന്നതാണ്‌ ദൈവസന്നിധിയിൽ സ്മാർത്തവിചാരങ്ങൾക്ക് അണുവിട സ്ഥാനമില്ലെന്ന അനുഭവ സാക്ഷ്യം തന്നെയായിരുന്നു എന്റെ കന്നി ഹജ്ജും. ആ ഓർമ്മകൾ തൊണ്ണൂറു കഴിഞ്ഞ ഒരു വൃദ്ധയുടെ ചുളിവാർന്ന മുഖത്തിന്റെ ദൈന്യതയായ് ഓരോ ഹജ്ജുകാലത്തും മനസ്സിൽ നിറയാറുണ്‌ട്.

                       അറബിക്കഥകളുടെ മായിക വിഹ്വലതകളോടൊപ്പം, പുണ്യഗേഹങ്ങളും നിലകൊള്ളുന്ന ഈ രാജ്യത്ത് ഉപജീവനാര്ർത്ഥം കാൽകുത്തുമ്പോൾ, മനസ്സിൽ മുന്നിട്ടു നിന്ന ആഗ്രഹം, ജീവിതത്തിലൊരിക്കൽ നാം അനുഷ്ഠിക്കേണ്‌ട, ഹജ്ജെന്ന കര്ർമ്മം താമസംവിന നിര്ർവ്വഹിക്കുകയെന്നതായിരുന്നു. 2003 ൽ ആ പുണ്യകർമ്മത്തിന്റെ മുന്നൊരുക്കങ്ങൾകിടയിലാണ്‌, എന്നോടൊപ്പം ജോലി ചെയ്യുന്ന പാക്കിസ്ഥാനി യുവതി മെഹറം(ആൺതുണ) ഇല്ലാത്തതിനാൽ യാത്രാവേളയിൽ അവളെയും ഞങ്ങളോടൊപ്പം കൂട്ടണമെന്ന വിനയന്വിതമായ ആവശ്യം മുന്നോട്ട് വച്ചത്. സഹജീവിയോടുള്ള കാരുണ്യവും അതിലേറെ സഹവർത്തിത്വവും അവളുടെ ആവശ്യം അംഗീകരിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. തലസ്ഥാന നഗരിയായ റിയാദിൽ നിന്നായിരുന്നു ഞങ്ങൾക്ക് യാത്രതിരിക്കേണ്‌ടിയിരുന്നത്. സാധനസാമഗ്രികളെല്ലാം കയറ്റി ബസ് പുറപ്പെടാറായപ്പോൾ അതാ ഒരു മദ്ധ്യ വസസ്കൻ കാഴ്ചയിൽ തൊണ്ണൂറു കഴിഞ്ഞ ഒരു വൃദ്ധയെ കൈപിടിച്ച് സമീറയെ ഏല്പിക്കുന്നു. അയാൾ അവളുടെ സുഹൃത്താണെന്നും, സന്ദർശക വിസയിലെത്തിയ അവരുടെ വല്യുമ്മയെ നമ്മളോടൊപ്പം കൊണ്‌ടുപോകണമെന്നും ആവശ്യം ഉന്നയിക്കുന്നു അവൾ തൊട്ടടുത്ത സീറ്റിൽ അവർക്ക് ഇടം നല്കുകയും ചെയ്തു. വളരെ ആയാസപെട്ട് നടക്കുന്ന ആ വൃദ്ധയുടെ മേൽനോട്ടം കൂടി ചുമലിൽ വന്നതുകൊണ്‌ടൊ എന്തോ എന്റെയുള്ളിൽ എവിടെയോ അസ്വാരസ്യത്തിന്റെ ഒരു സൂചിക്കുത്ത്. അതു മനസ്സിലായിട്ടോ എന്തോ, ഭർത്താവ് എന്നെ സ്നേഹമസൃണമായി ശാസിക്കുകയും ഒരു തീർത്ഥാടകനുണ്‌ടാവേണ്‌ട ഹൃദയ ശുദ്ധിയെപ്പറ്റി അവബോധമുണ്‌ടക്കുകയും ചെയ്തു. ദൈവഭക്തിയെന്ന പാഥേയം മുറുകെപ്പിടിച്ച് ഞങ്ങളുടെ യാത്ര ആരംഭിക്കുകയായി. ഓരോരുത്തരുടേയും മനസ്സിൽ തക്ബീറും തസ്ബീഹും തഹ്ലീലും  ഭക്തിയുടെ ബഹിർസ്ഫുരണങ്ങളായിക്കൊണ്‌ടിരിക്കെ, ബസിനുള്ളിൽ ഗ്രൂപ്പ് മേധാവികളുടെ മുന്നറിയിപ്പ്. തസ്രീഹ് കാര്ർഡ് (അനുമതിപത്രം) എല്ലാവർക്കും ലഭിക്കാത്തതിനാൽ ഭയപ്പെടേണ്‌ടതില്ലെന്നും, ചെക്പോയന്റിൽ പരിശോധന ഉണ്‌ടായാൽ മെഹ്റം(ഭര്ർത്താവ് അല്ലെങ്കിൽ വിവാഹം നിഷിദ്ധമായ ആൾ) എന്ന പരിഗണന നൽകി വിട്ടയക്കും എന്നുമായിരുന്നു അവരുടെ ഉറപ്പ്. ഞങ്ങൾക്ക് വളരെ അടുത്ത ഒരു സുഹൃത്തിന്റെ കുടുംബസുഹൃത്ത് വളരെയധികം വര്ർഷങ്ങളായി നടത്തുന്ന ഹജ്ജ് സര്ർവ്വീസ്  ഗ്രൂപ്പാണെന്ന ഉപദേശമനുസരിച്ചാണ്‌ അദ്ദേഹത്തോടൊപ്പം ഞങ്ങളും ആ ഗ്രൂപ്പിൽ ചേര്ർന്നത്. പക്ഷേ ബുക്കുചെയ്ത സ്ത്രീകൾക്കെല്ലാം നേരത്തെ തന്നെ തസ്രീഹ് നൽകുകയും പുരുഷന്മാര്ർക്ക് യാത്രാദിവസം നൽകുമെന്ന ഉറപ്പാണ്‌ ഹജ്ജ് ഗ്രൂപ്പുകാര്ർ നൽകിയിരുന്നത്. വാസ്തവത്തിൽ പകുതി തസ്രീഹിന്റെ തുക ലാഭിക്കാൻ വേണ്‌ടി ഹജ്ജ് സര്ർവ്വീസുകാരുടെ ഗൂഢ ബുദ്ധിയായിരുന്നു അതിനുപിന്നിൽ. തസ്രീഹ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഉൾഭയം എല്ലാവരേയും പിടികൂടുകയും, യാത്രക്കാര്ർ പരസ്പരം വ്യാകുലത പങ്കുവയ്ക്കുകയും ചെയ്തു. ഞങ്ങളുടെ നാൽവരൃ സംഘത്തിൽ എനിക്കും, സമീറക്കും മാത്രം തസ്രീഹ് ഉണ്‌ട്. വരുന്നത് വഴിയിൽ വച്ച് നേരിടുക എന്ന തീരുമാനത്തിൽ യാത്ര തുടര്ർന്നുകൊണ്‌ടേയിരുന്നു.  മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറമാണ്‌ ദൈവത്തിന്റെ പ്രവര്ർത്തികൾ. അബാബീൽ പക്ഷികൾ ആകാശത്തുനിന്ന് ആനപ്പടക്കുനേരെ കല്ലുവര്ർഷിച്ചതുപോലെ വിഘ്നങ്ങൾ ഓരോന്നായി ഞങ്ങളുടെ മുന്നിൽ വീണുകൊണ്‌ടിരുന്നു. മദീനയിലെ കര്ർശന പരിശോധന ഭയന്ന് തീത്ഥാടകരെ പ്രവാചകന്റെ മണ്ണിൽ ഉപേക്ഷിച്ച് ഹജ്ജ് സര്ർവ്വീസുകാര്ർ തടിതപ്പി. ചതി മനസ്സിലാക്കിയ തീർത്ഥാടകരുടെ മനസ്സുകളിൽ സങ്കടങ്ങളുടെ തുടികൊട്ട്. ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്ന അവസ്ഥ. അൻപതോളം പേരുണ്‌ടായിരുന്ന ആ യാത്രാ സംഘം  പാതിവഴി പിന്തിരിയാതെ ഹജ്ജ് എന്ന ലക്ഷ്യം പൂര്ർത്തീകരിക്കുമെന്ന ലക്ഷ്യബോധത്തോടെ കിട്ടിയ വാഹനങ്ങളിൽ ജിദ്ദവഴി മക്കയിലേക്ക് യാത്ര തിരിച്ചു. തസ്രീഹ് ഇല്ലാത്തതിനാൽ ഇഹ്റാം (ഹജ്ജിനുള്ള വസ്ത്രം) കെട്ടാതെ സാധാരണ വേഷത്തിലായിരുന്നു എല്ലാവരും. മനസ്സു നിറയെ പ്രാര്ർത്ഥനയുടെ ഭാരം നിറച്ച് അനിശ്ചിതത്വത്തിന്റെ ചിറകിലേറി ഞങ്ങളും. നിന്റെ സ്വാര്ർത്ഥതയ്ക്ക് പടച്ചവൻ തന്ന ശിക്ഷയാണിത് അനുഭവിച്ചോ എന്നു പറഞ്ഞ ഭർത്താവിന്റെ രൂപം കണ്ണീരിന്റെ നേര്ർത്ത പാടയിലൂടെ എനിക്ക് അവ്യക്തമായി. എന്നിൽ വേരിറങ്ങിയ ആ സ്വാർത്ഥതയുടെ നിഷ്ഫലതയോര്ർത്ത് ഞാൻ വേദനിച്ചുകൊണ്‌ടേയിരുന്നു.


                        സൂര്യൻ വരവറിയിക്കുന്നതിനു മുമ്പുതന്നെ ദുൽഹജ്ജ് 8 ന്‌ ഞങ്ങൾ മക്കയിലെത്തുകയും ഉംറ നിർവ്വഹിക്കുകയും ചെയ്തു. മക്കയിലെ അസാധരണമായ ജന സഞ്ചയം മതാഫിലേക്ക് ഇറങ്ങാനേ ഞങ്ങളെ അനുവദിച്ചില്ല. ത്വവാഫും സഹ്യും നിര്ർവ്വഹിക്കാൻ വൃദ്ധക്ക് വീൽ ചെയർ ഏര്ർപ്പാട് ചെയ്തിരുന്നു. തിരക്കിനിടയിൽ അവയുടെ പൂര്ർത്തീകരണത്തിന്‌ ശേഷം വൃദ്ധയെ വീൽചെയര്ർ ഉടമയായ  സ്വദേശി യുവാവ് എവിടെയോ ഇറക്കി വിട്ടു. ജന ലക്ഷങ്ങൾക്കിടയിൽ ഭാഷപോലുമറിയാത്ത അവരെ ഞങ്ങൾ എവിടെപ്പോയി തിരക്കും, ആരോട് ചോദിക്കും?. വിശാലമായ പള്ളിയുടെ അകവും പുറവും അവരെ തിരക്കി നടന്ന് ഞങ്ങളും അവശരായി. സംഘാംഗങ്ങൾ മിനായിലേക്ക് പോകാനൊരുങ്ങുമ്പോഴും വൃദ്ധ ഞങ്ങൾക്കു മുന്നിൽ ചോദ്യചിഹ്നമായി. എന്റെ സങ്കടം വീണ്‌ടും കണ്ണീരായി. വഴിയിൽ കിടന്ന വയ്യാവേലി എന്ന സ്വാർത്ഥത തലപൊക്കിയതോടെ എന്റെ വക്കുകൾ വഴിതെറ്റി. മൂര്ർച്ചയുടെ തുമ്പ് ഒളിപ്പിച്ചുവച്ചു ഞാൻ സമീറയോട് കയര്ർത്തു. എന്തിനാണ്‌ നീ ഇങ്ങനെയൊരു ഭാരം തലയിലെടുത്ത്  വച്ചത്...? അല്ലാഹ് മാലിക് ഹെ രാസ്ത ദിഖായേംഗെ...എന്ന് വികാരാധീനയായ എന്നോട് അവൾ ഗദ്ഗദകണ്‌ഠയായി.  അതൊരു തിരിച്ചറിവായിരുന്നു. എല്ലാവരും പൊയ്ക്കഴിഞ്ഞിട്ടും ആ യജമാനൻ കാട്ടിത്തരുന്ന വഴിക്കായി ഞങ്ങൾ കാത്തിരുന്നു. ഒടുവിൽ നാലഞ്ചു മണിക്കൂറുകൾക്കുശേഷം സമീറയുടെ ഫോണിലേക്ക് റിയാദിലുള്ള സുഹൃത്തിന്റെ വിളി വൃദ്ധ ബാബ് ഫത്തഹിൽ ഉണ്ടത്രേ. അവിടേക്ക് പാഞ്ഞെത്തിയ ഞങ്ങൾക്ക് കാണാനായത് ജിദ്ദയിൽ നിന്നെത്തിയ കൊച്ചുമകനോടൊപ്പം അല്പം സംഭ്രമത്തോടെ നമ്മുടെ കഥാ നായികയെ. തിരക്കിനിടയിൽ ഞങ്ങളെ തിരഞ്ഞ് കാണാതായപ്പോൾ തന്റെ ശിരോവസ്ത്രത്തിലെഴുതിച്ചേര്ർത്തിരുന്ന ഫോൺ നമ്പറുകൾ ആരെയോ കാണിച്ച് വിളിച്ച പ്രകാരം എത്തിയതായിരുന്നു ജിദ്ദയിലുള്ള കൊച്ചുമകൻ. ആരും ഒരക്ഷരം മിണ്‌ടിയില്ല. പരസ്പരം പഴിചാരുന്നതിലെ വ്യർത്ഥത ബോധ്യപ്പെട്ടിരുന്നു. വളരെ വൈകി ഞങ്ങൾ മിനയിലേക്ക് പുറപ്പെട്ടു.

                       യാത്രയിയുടനീളം ഭര്ർത്താവിന്റെ ഉപദേശം.  ഇതെല്ലാം സര്ർവ്വശക്തന്റെ പരീക്ഷണങ്ങളാണ്‌. അത് ക്ഷമയോടെ നേരിടുന്നവരാണ്‌ യഥാര്ർത്ഥ വിശ്വാസി. ത്യാഗത്തിന്റെ പ്രതീകമാണ്‌ ഹജ്ജ്. സ്വാര്ർത്ഥത വെടിഞ്ഞ് നിര്ർമ്മല മനസ്കയാവണം. വഴികേടുകളുടെ പ്രലോഭനത്തിൽ അശക്തരാകരുത്. സൽകര്ർമ്മങ്ങൾ തെറ്റുകളെ മായ്ച്ചുകളയും. പാപമോചനം തേടി പശ്ചാത്തപിച്ച് അള്ളാഹുവിന്റെ വിധിവിലക്കുകളിലേക്ക് മടങ്ങണം....ആ യാത്രയിൽ ഞാൻ സ്വത്വത്തെ മനസ്സിലാക്കുകയും, സാത്താന്റെ പ്രലോഭനങ്ങളെ തിരിച്ചറിയുകയും, സ്വാർത്ഥതകൾക്കെല്ലാം കൂടി ശവപ്പെട്ടി തീർത്ത് അതിൽ അവസാന ആണി അടിക്കുകയും ചെയ്തു. സിന്ധ് പ്രവിശ്യയിലെ കുഗ്രാമത്തിൽ നിന്നെവിടെ നിന്നോവന്ന ആ പൈജമക്കാരി വൃദ്ധയുടെ ഭാഷ മനസ്സിലായില്ലെങ്കിൽകൂടി സമീറയെപ്പോലെ ഞാനുമവരെ നാനി എന്നു വിളിച്ചു. പിന്നീടുള്ള ഓരോ കർമ്മത്തിലും പ്രത്യേക ശ്രദ്ധയോടെ ഞാനവരെ പരിപാലിച്ചു.ദുൽഹജ്ജ് 9 ന്‌ മിനയിൽ നിന്നും അറഫയിലേക്കുള്ള പ്രയാണത്തിൽ ഞാനവരുടെ വിരൽത്തുമ്പ് മുറുകെപ്പിടിച്ചു. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നത് പോര്ർക്കളത്തിലെ പോറ്റാട്ടത്തേക്കാൾ പവിത്രമാണെന്ന പ്രവാചകന്റെ(സ) ഉത്ബോധനങ്ങളായിരുന്നു അപ്പോൾ മനസ്സു നിറയെ.

                      സകല പ്രാര്ർത്ഥനകൾക്കും ഉത്തരം കിട്ടുന്ന അറഫയെന്ന പുണ്യഭൂവിൽ  വിശ്വാസി ലക്ഷങ്ങളുടെ ഏങ്ങലടികളുടെ നാദങ്ങൾ ശബ്ദവീചികളായി ആകാശത്തേക്ക് ഉയര്ർന്നുകൊണ്‌ടിരുന്നു. പാപത്തിൽ പെട്ടുപോയവരുടെ നിലവിളികളായി. ഉച്ചമേഘങ്ങളെ തെളിച്ചുവിട്ട് ആകാശം തിളങ്ങിയപ്പോൾ ഓരോ വിശ്വാസിയും ചെയ്തുപോയ തെറ്റുകളുടെ വിഴുപ്പുകൾ എണ്ണിയെണ്ണി കണ്ണീരിൽ കഴുകിയെടുത്തു.  അവർക്കിടയിൽ മർദ്ദിതരും , പീഢിതരുമുണ്‌ട്. സുഖലോലുപരുണ്ട്, കറുത്തവരും വെളുത്തവരുമുണ്ട്, രാജാവും പ്രജയുമുണ്ട്, സമ്പന്നരും ദരിദ്രരുമുണ്ട്. മൂസാ(അ)നബിയെപ്പോലെ  കുറ്റം ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുന്നവര്ർക്കാണ്‌ പ്രപഞ്ചനാഥൻ പാപമോചനം വാഗ്ദാനം ചെയ്യുന്നത്. സർവ്വമനുഷ്യരേയും പോലെ തന്നെ സ്നേഹ വിരുദ്ധ വിചാരങ്ങളായ സ്വാര്ർത്ഥതയും സങ്കുചിതത്വവും അടിഞ്ഞുകൂടിയ എന്റെ മനസ്സിനെ കഴുകി വെടിപ്പാക്കുമ്പോൾ ആരൊക്കെയോ ഏല്പിച്ചുവിട്ട പ്രാത്ഥനകൾ, ആവശ്യങ്ങൾ ഒക്കെ സർവ്വാധിനാഥന്റെ മുന്നിൽ കണ്ണീരോടെ നിരത്തുകയായിരുന്നു ആ വൃദ്ധമാതാവ്. എവിടെയോ നരകത്തിന്റെ വാതിൽ കൊട്ടിയടക്കുന്ന ശബ്ദം. ആകാശച്ചെരുവിൽ മാലാഖമാർ നിരന്നു നിന്ന് വിശ്വാസികളുടെമേൽ സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും വര്ർണ പുഷ്പങ്ങൽ വിതറുന്നു. പാപമോചനത്തിന്റെ പട്ടു വസ്ത്രത്താൽ മൂടുന്നു. താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വർഗ്ഗീയ വൃന്ദാവനം അവരുടെ ധിഷണയിൽ തെളിയുന്നു...അന്തിപ്പൊൻ വെട്ടം മായും മുമ്പേ അറഫയിൽ നിന്ന് എത്തി മുസ്ദലിഫയിലെ താമസത്തിലും, ജംറയിലെ കല്ലേറുകൾക്കിടയിലും സ്വന്തം ശരീരത്തിന്റെ  ഒരു ഭാഗം പോലെ ഞാനവരെ കൂടെകൂട്ടി. ഞങ്ങളുടെ ഭാഷയും വികാരങ്ങളും ഒന്നായിതീർന്നു. ജീവിതത്തിൽ ആ മാതാവ് ആർക്കൊക്കെ വേണ്ടി ത്യാഗത്തിന്റെ വൻ ഭാരം ചുമന്നൊ അവരൊന്നും ഒരു സഹായത്തിനില്ലാതെ, നിസ്സഹായവസ്ഥയിൽ താങ്ങായി നിന്നതിന്‌ ആ വൃദ്ധമനസ്സിലെ പ്രാർത്ഥനകളിൽ ഒരിടം എനിക്കുമുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. മടക്കയാത്രയിൽ നിറകണ്ണുകളോടെ കൈപിടിച്ച് ചുംബിച്ച് യാത്രയാകുമ്പോൾ ഇനി അവരെ കണ്ടുമുട്ടില്ല ജീവിതത്തിലെന്ന് ഉറപ്പുണ്ടായിട്ടും, ഇൻഷാ അള്ളാഹ് ഹം ഫിർ മിലേംഗി കഭി എന്ന്
പ്രത്യാശയോടെ അവരുടെ വാക്കുകൾ.

                        ത്യാഗത്തിന്റെ ഓർമ്മകളുമായി ഓരോ വർഷത്തെയും ഹജ്ജ് മാസം കടന്നുപോകുമ്പോഴും എല്ലാവർക്കുമുണ്ടാവാം അനുഭവങ്ങൾ നീട്ടുന്ന ഓർമ്മകൾ, അസ്വസ്ഥതകൾ. അനുഷ്ഠാനം പോലെ, പ്രാർത്ഥനപോലെ എനിക്കുമുണ്ട് അജ്ഞാത ദേശത്തുനിന്നുവന്ന അജ്ഞാതയായ ഒരു വൃദ്ധ മാതാവിന്റെ നനുത്ത ഓർമ്മകൾ, കൺക്കോണിലൂറിയിറങ്ങുന്ന ദൈന്യതയാർന്ന ആ നോട്ടവും.

              (2011 നവംമ്പർ 1, ഗൾഫ് തേജസ് ഹജ്ജ് സപ്ളിമെന്റിൽ പ്രസിദ്ധീകരിച്ചത്)

2 comments:

  1. താമസിച്ചു പോയെങ്കിലും ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു....

    ReplyDelete