Thursday 7 June 2012


മസോക്കിസ്റ്റ്
നിന്റെയുള്ളിൽ ഒരമേരിക്കയുണ്ട്.
തണുപ്പിന്റെ പൊള്ളലേറ്റ്
പനിച്ച് കിടക്കുമ്പോൾ,
അധികാരത്തിന്റെ അശ്ളീലത കാട്ടി
നീയെന്നെ പേടിപ്പിക്കാറുണ്ട്.
ക്രോദ്ധാക്ഷരങ്ങളിൽ കോര്ർത്ത
കൂരമ്പുകൾ
എന്റെ നേര്ർക്ക് എയ്യാറുമുണ്ട്.
ചായം തേച്ച കൊടിക്കൂറകളാണ്‌
നിന്നെ നീയാക്കിയും
എന്നെ ഞാനാക്കിയുംമാറ്റിയത്.
ആധിപത്യത്തിന്റെ മുദ്രയായ
ലോഹത്തകിട് തിരികെയെടുത്തിട്ടും
കാറ്റിനോട് ഭരതവാക്യം പറയുംപോൽ
വീണ്ടും ഞാൻ പറയും
വിശക്കുമ്പോൾ നീയെനിക്കൊരു
ചുംബനം തരികെന്ന്.....
കാരണം ഞാനൊരു മസോക്കിസ്റ്റാണ്‌
നിന്റെ സാഡിസം ഏറ്റുവാങ്ങി
സന്തോഷം കൊള്ളുന്നവൾ
പാപത്തിന്റെ തലപ്പാവ്
നീ അഴിച്ചു വയ്ക്കും വരേക്കും
എന്റെ സ്വപ്ന വിഹാരങ്ങളും
ക്ഷോഭവും,പ്രതിഷേധവുമാത്മനൊമ്പരവും
തോളത്തെ മാറാപ്പിൽ തന്നെയൊതുക്കി
ഇഴപൊട്ടിയ ജീവിതം
തോരാത്ത മൗനമായ്ത്തന്നെ
പരാവര്ർത്തനം ചെയ്യട്ടെ ഞാൻ.


(2012 മെയ് 27 മലയാളം ന്യൂസ്- സൌദി അറേബ്യ)

No comments:

Post a Comment