പിന്നെ...
പറയാനൊരുങ്ങുന്ന വാക്കുകള്‍
ആ സ്വരദാര്ഡ്യത്തിനു മുന്നില്‍
ബാഷ്പമായ്ത്തീരുമ്പോഴൊക്കെയും
വെറുതെ ഉരിയാടാറുണ്ട് ഞാന്‍
പിന്നെ, എന്തുണ്ട് വിശേഷങ്ങള്‍..?
പറഞ്ഞതൊക്കെയും ആവര്‍ത്തനങ്ങളായ്
മൌനത്തെ ആട്ടിയകറ്റുമ്പോള്‍
പറഞ്ഞു തീര്‍ന്ന വാക്കുകളില്‍ തെളിഞ്ഞത്
വാല്‍സല്യമോ പ്രണയമോ
ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്തിയ സാന്ത്വനമോ..?
ഒരു ജന്മം പറയാവുന്നതിലധികവും
മിഴിവാര്‍ന്നു മനസ്സിലുണ്ടെങ്കിലും
പിന്നെയും കുറെ പിന്നെകള് മാത്രം
സ്നേഹത്തിന്റെ, വാഗ്ദാനങ്ങളുടെ
കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍
കുടിശ്ശികയായതെന്തെന്നു തിരയുകയാണ് ഞാന്‍
മരച്ചില്ലയില്‍ വെള്ളിനൂല് നൂല്‍ക്കും
മഞ്ഞിന്റെയാത്മാവിനെ ദൂതിനയച്ച്
മറുദൂതിനായ് കാത്തിരിക്കുമ്പോഴും
മൌനമായ് മനസ്സിന്റെ ചോദ്യം
പിന്നെ, എന്തുണ്ട് വിഷേഷങ്ങള്....?
പറയാനൊരുങ്ങുന്ന വാക്കുകള്‍
ആ സ്വരദാര്ഡ്യത്തിനു മുന്നില്‍
ബാഷ്പമായ്ത്തീരുമ്പോഴൊക്കെയും
വെറുതെ ഉരിയാടാറുണ്ട് ഞാന്‍
പിന്നെ, എന്തുണ്ട് വിശേഷങ്ങള്‍..?
പറഞ്ഞതൊക്കെയും ആവര്‍ത്തനങ്ങളായ്
മൌനത്തെ ആട്ടിയകറ്റുമ്പോള്‍
പറഞ്ഞു തീര്‍ന്ന വാക്കുകളില്‍ തെളിഞ്ഞത്
വാല്‍സല്യമോ പ്രണയമോ
ഹൃദയത്തില്‍ ചേര്‍ത്തു നിര്‍ത്തിയ സാന്ത്വനമോ..?
ഒരു ജന്മം പറയാവുന്നതിലധികവും
മിഴിവാര്‍ന്നു മനസ്സിലുണ്ടെങ്കിലും
പിന്നെയും കുറെ പിന്നെകള് മാത്രം
സ്നേഹത്തിന്റെ, വാഗ്ദാനങ്ങളുടെ
കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍
കുടിശ്ശികയായതെന്തെന്നു തിരയുകയാണ് ഞാന്‍
മരച്ചില്ലയില്‍ വെള്ളിനൂല് നൂല്‍ക്കും
മഞ്ഞിന്റെയാത്മാവിനെ ദൂതിനയച്ച്
മറുദൂതിനായ് കാത്തിരിക്കുമ്പോഴും
മൌനമായ് മനസ്സിന്റെ ചോദ്യം
പിന്നെ, എന്തുണ്ട് വിഷേഷങ്ങള്....?
നന്നായിട്ടുണ്ട്.. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണേ..
ReplyDeleteടൈപ്പ് ചെയ്തപ്പോള്‍ ഒരക്ഷരം കൂടുതല്‍ വന്നതാണ്,തെറ്റ് ചൂണ്ടികാട്ടിയതിനും അഭിപ്രായത്തിനും നന്ദി
ReplyDeleteനന്ദി
ReplyDeleteസബീന എന്തുണ്ട് വിശേ ഷങ്ങള് ?വളരെ മനോഹര വരികള്‍,,,,,അഭിനന്ദനങ്ങള്‍,,
ReplyDeleteഒരു പിന്നേയില് മറ്റൊരു പിന്നേയിലേക്ക് ഒരു പിന്നെ ദൂരം അല്ലെ.സബീന...നിലാവില് പെയ്യുന്ന മഞ്ഞ് പോലെ മനോഹരം ഈ വരികള്‍ ..ഭാവുകങ്ങള്‍ !! :)
ReplyDeletenandi priya suhruthukkale...
ReplyDelete